അത്താഴം കഴിക്കേണ്ടത് എങ്ങനെ? വായിക്കാം

രാത്രി ഭക്ഷണം എങ്ങനെ കഴിക്കണമെന്നുള്ളത് എല്ലാവർക്കും സംശയമുള്ള കാര്യമാണ്. എത്ര കഴിക്കണം? എങ്ങനെ കഴിക്കണം? പണ്ടുള്ളവർ പറയാറ് ‘പ്രഭാത ഭക്ഷണം രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴമോ കഴിക്കേണ്ടത് ഭിക്ഷക്കാരനെ പോലെ’ എന്നാണ്. അമിതമായ അത്താഴം തടി കൂട്ടുമെന്നത് തെളിയിക്കപ്പെട്ട കാര്യം.
Read Also: ഭക്ഷണം കഴിച്ചതിന് ശേഷം ക്ഷീണം അനുഭവപ്പെടാറുണ്ടോ ?
പകൽ ഒരു പ്രവൃത്തിയും ചെയ്യാതെ അലസമായിരുന്നാലും ശരീരം ഉണർന്നിരിക്കുന്നതിനാൽ ഭക്ഷണം ശരിയായി ദഹിക്കും. ഭക്ഷണം നമുക്ക് ഊർജം നൽകുകയും ചെയ്യും. എന്നാലോ രാത്രി ശരീരം ഉറക്കമായിരിക്കുന്നതിനാൽ ദഹനം ശരിയായി നടക്കുന്നില്ല. ഈ സമയത്ത് വളരെയധികം കലോറിയുള്ള ഭക്ഷണം, ഉദാഹരണത്തിന് ബിരിയാണിയോ മറ്റോ കഴിക്കുകയാണെങ്കിൽ ശരീരത്തിന്റെ വിശ്രമം അവതാളത്തിലാകും.
വിദഗ്ധർ പറയുന്നത്, ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണമെന്നാണ്. എട്ട് മണിയോടെയെങ്കിലും കഴിച്ചാലേ നല്ല രീതിയിലുള്ള ദഹനം സാധ്യമാകൂ. അപ്പോൾ ഉറങ്ങുന്ന സമയത്ത് ശരീരത്തിന് കൃത്യം വിശ്രമവും ലഭിക്കും.
കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പഞ്ചസാര, എന്നീ പോഷകങ്ങൾ കുറവുള്ള ഭക്ഷണമാണ് അത്താഴത്തിന് ഉത്തമം. സൂപ്പ്, ചപ്പാത്തി, പഴങ്ങൾ, പച്ചക്കറികൾ, വെള്ളം തുടങ്ങിയവ നന്നായി ഉപയോഗിക്കാം. ചോറ് ഒഴിവാക്കുന്നതും നല്ലത്.
food, dinner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here