Advertisement

തൃശൂർ ടോൾ പ്ലാസയിൽ ഫാസ്ടാഗ് ഉപയോഗിക്കുന്ന പലർക്കും കൂടുതൽ പണം നഷ്ടപ്പെടുന്നു; ടോൾ പ്ലാസ അധികൃതരെ സമീപിച്ച് ഷിനു ശ്യാമളൻ

January 26, 2020
1 minute Read

തൃശൂർ ടോൾ പ്ലാസയിൽ ഫാസ്ടാഗ് ഉപയോഗിക്കുന്ന പലർക്കും കൂടുതൽ പണം നഷ്ടപ്പെടുന്നതായി പരാതി. ഇത്തരം പരാതികൾ ഇടയ്ക്കിടെ ലഭിക്കുന്നതായി ടോൾ അധികൃതരും വ്യക്തമാക്കുന്നു. ഫാസ്ടാഗ് വഴി ടോൾപ്ലാസ കടക്കുമ്പോഴും ശേഷവും ഫാസ്ടാഗ് അക്കൗണ്ടും മെസേജുകളും നിരീക്ഷിക്കുകയാണ് പോംവഴി.

തൃശ്ശൂർ ടോൾ പ്ലാസയിൽ കൂടുതൽ പേർ ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. ഫാസ്ടാഗ് ശരിയായി റീഡ് ചെയ്യപ്പെടാത്തതിനാൽ ഏറെ നേരം സമയം നഷ്ടമാകുന്നതായും നിരവധി യാത്രക്കാർ പരാതികളുന്നയിക്കുന്നുണ്ട്. ചെയ്യാത്ത യാത്രയ്ക്ക് പണം നഷ്ടമായെന്ന പരാതിയുമായി ടോൾ പ്ലാസ അധികൃതരെ സമീപിച്ചിരിക്കുകയാണ് സാമൂഹിക പ്രവർത്തക കൂടിയായി ഡോ. ഷിനു ശ്യാമളൻ. 16ന് ടോൾ പ്ലാസയിലൂടെ കാറിൽ കടന്നു പോയതിന് കാറിന്റെ തുകയ്ക്ക് പുറമേ ട്രക്കിന് സമാനമായി 335 രൂപ കൂടി ഈടാക്കിയിരുന്നു.

സാങ്കേതിക പ്രശ്‌നങ്ങൾ മൂലം പലർക്കും കൂടുതൽ പണം നഷ്ടപ്പെടുന്നതായി പരാതിയുണ്ട്. പരാതിയുള്ളവർ മൊബെലിലെ ഫാസ്ടാഗ് ആപ്ലിക്കേഷനിലെ വിൻഡോ വഴി പരാതി നൽകിയാൽ 7 ദിവസത്തിനകം പരിഹാരം ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ദേശീയ സംവിധാനത്തിലെ സങ്കേതിക പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നാണ് ടോൾ കമ്പനി അധികൃതരുടെ വാദം. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പലപ്പോഴും ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തർക്കത്തിനു കാരണമാകുന്നുണ്ട്.

Story Highlights- Shinu Shyamalan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top