Advertisement

എന്തിനാണ് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത് ?

January 26, 2020
1 minute Read

രാജ്യത്ത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. രാജ്യതലസ്ഥാനത്ത് യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. ബ്രസീൽ പ്രസിഡന്റ് ജെയിൻ ബോൽസെനാരോ മുഖ്യാതിഥിയായിരുന്നു.

കേരളത്തിൽ തലസ്ഥാന നഗരിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരെയും മാറ്റിനിർത്തുന്നതല്ല നമ്മുടെ പാരമ്പര്യമെന്ന് ഗവർണർ അഭിസംബോധന പ്രസംഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ അരങ്ങേറി. എന്നാൽ എന്തിനാണ് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത് ? എന്തുകൊണ്ടാണ് ജനുവരി 26തന്നെ റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കാൻ കാരണം ?

1949 നവംബർ 26നാണ് ഭരണഘടന നിലവിൽ വരുന്നത്. 1950 ജനുവരി 26നാണ് ഭരണഘടന പ്രാബല്യത്തിൽ വരുന്നത്. 1929 ജനുവരി 26നാണ് ബ്രിട്ടീഷുകാർ മുന്നോട്ടുവച്ച അർധ സ്വാതന്ത്ര്യത്തിനെതിരായി ‘പൂർണ സ്വരാജ്’ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രഖ്യാപിക്കുന്നത്. അതുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്.

Story Highlights- Republic Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top