വിമാനത്തെ ‘ഡേറ്റ്’ ചെയ്യുന്ന ജർമൻ യുവതി; വിവാഹം മാർച്ചിൽ!

വിവാഹം കഴിക്കാൻ പോകുന്ന ആളെക്കുറിച്ച് വ്യത്യസ്തങ്ങളായ ആഗ്രഹങ്ങളുണ്ടാകാം. പക്ഷെ ജീവനില്ലാത്ത ഒരു വസ്തുവിനെ വിവാഹം കഴിക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ? എന്നാൽ വിമാനത്തെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന ജർമൻ യുവതി ആളുകളെ അമ്പരപ്പെടുത്തുകയാണ്. 30 വയസുകാരിയായ മിഷേൽ കോബ്‌കെയാണ് 40 ടൺ ഭാരമുള്ള ബോയിംഗ് 737- 800 നെ കല്യാണം കഴിക്കാൻ പോകുന്നത്!
ആറ് വർഷമായി ഇവർ ഈ വിമാനത്തെ ‘ഡേറ്റ്’ ചെയ്യുന്നു. ‘ലൗ അറ്റ് ഫസ്റ്റ് സൈറ്റ്’ ആണ് മിഷേലിന് ഈ വിമാനം. ബെർലിനിലെ ടെഗൽ എയർപോർട്ടിൽ വച്ച് 2014ലാണ് വിമാനത്തെ മിഷേൽ ആദ്യമായി കണ്ടുമുട്ടുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ വിമാനത്തിന്റെ ചിറകിൽ കയറി അതിനെ ഉമ്മ വക്കുകയും ചെയ്തു മിഷേൽ. ആദ്യമായി കണ്ടപ്പോൾ തന്നെ ബോയിംഗിന്റെ ചിറകുകളും വിംഗ്‌ലെറ്റ്‌സും ത്രസ്റ്റേഴ്‌സും ഇഷ്ടപ്പെട്ട ഇവർ അതിനെ ജനാലയിലൂടെ നോക്കിക്കൊണ്ടേയിരുന്നു.
‘അവന്റെ ചിറകിൽ കയറി നിന്ന നിമിഷമാണ് എന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടത്. ഞാൻ അവനൊപ്പമുള്ളപ്പോൾ രണ്ട് പേരും ആ സമയങ്ങൾ ആസ്വദിക്കുന്നു. ഞാൻ അവനെ ചുംബിക്കുകയും തലോടുകയും ചെയ്തു.’ മിഷേൽ പറഞ്ഞതായി മിറർ റിപ്പോർട്ട് ചെയ്യുന്നു. മിഷേൽ അവളുടെ പ്രിയതമനെ (ഷാറ്റ്‌സ്) രണ്ട് വട്ടം മാത്രമേ കണ്ടിട്ടുള്ളു. വിമാനത്തിന്റെ ഓർമക്കായി എയർക്രാഫ്റ്റ് ഭാഗങ്ങൾ കെട്ടിപ്പിടിച്ചാണ് ഉറക്കം. ഒരു ദിവസം വിമാനത്തോടൊപ്പമുള്ള ജീവിതം തുടങ്ങാമെന്ന് തന്നെയാണ് മിഷേലിന്റെ വിശ്വാസം.
Read Also: ‘ഈ കോളജ് ഞാനിങ്ങെടുക്കുവാ’; അച്ഛനെ അനുകരിച്ച് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്: വീഡിയോ
നെതർലാന്റിൽ വച്ച് മാർച്ചിൽ ഇവർ വിവാഹിതരാകും. ‘വിവാഹത്തിന് എല്ലാ സ്ത്രീകളെയും പോലെ വെള്ള വസ്ത്രം ധരിക്കില്ല. സ്മാർട്ടായി കറുത്ത പാന്റും കറുത്ത ബ്ലേസറും ധരിക്കും. ആരെങ്കിലും മനസമ്മതവും ചോദിക്കണം. നിനക്ക് നിന്റെ 737-800നെ കല്യാണം കഴിക്കാൻ ഇഷ്ടമാണോ എന്ന്. യെസ് പറഞ്ഞ് ഞാൻ അവനെ ഉമ്മ വെയ്ക്കും. ഞാനും അവനെപ്പോലെ മരണമില്ലാത്തവളായി തീർന്ന് എല്ലാക്കാലവും ഒരുമിച്ച് ജീവിക്കും.’ മിഷേലിന്റെ വിവാഹ സ്വപ്‌നങ്ങൾ ഇതൊക്കെയാണ്.
വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ഒബ്‌ജെക്ടോഫീലിയ എന്ന മാനസിക അവസ്ഥയാണിത്. പ്രിയപ്പെട്ട വസ്തുക്കളോട് പ്രണയം തോന്നുന്ന പ്രത്യേക തരം മനോനില. സെയിൽസ് ഗേളായ മിഷേൽ പക്ഷേ താനും ഷാറ്റ്‌സുമായുള്ള ബന്ധത്തിൽ യാതൊരു അസ്വാഭാവികതയും കാണുന്നില്ല. ‘ഇതൊരു സ്വാഭാവിക ബന്ധമാണ്. ഞങ്ങൾ തമ്മിൽ ആസ്വാദ്യകരമായ വൈകുന്നേരങ്ങളും ഉണ്ടാവാറുണ്ട്. കൂടാതെ ഉറങ്ങുന്ന സമയം കെട്ടിപ്പിടിക്കാറുമുണ്ട്.’ അവർ പറഞ്ഞു. സ്‌നേഹത്തിന് അതിരുകളില്ലെന്ന് മിഷേലിന് വിമാനത്തോടുള്ള ആത്മബന്ധം തെളിയിക്കുന്നു.
german woman, plane
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here