മനുഷ്യ മഹാശൃംഖലയില്‍ ലീഗ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും: കെ പി എ മജീദ്

മനുഷ്യമഹാശൃംഖലയില്‍ ലീഗ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇതുവരെ ഇക്കാര്യം ശ്രദ്ധയില്‍വന്നിട്ടില്ല. യുഡിഎഫിന്റെ ആളുകള്‍ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തുവെന്ന് തോന്നുന്നില്ല. യുഡിഎഫ് തീരുമാനത്തെ ലംഘിച്ച് ആരും പങ്കെടുക്കാന്‍ സാധ്യയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഡിഎഫ് പ്രവര്‍ത്തകര്‍ മനുഷ്യശൃംഖലയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയില്‍ ആണ് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തത്. യുഡിഎഫ് കോഴിക്കോട് നടത്തിയ സമ്മേളനത്തിലും എല്ലാ പാര്‍ട്ടിക്കാരും പങ്കെടുത്തിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Story Highlights: kpa majeed, human chain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here