സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ച് സ്വയം തീകൊളുത്തിയ സിപിഐഎം നേതാവ് മരിച്ചു

മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഐഎം പ്രദേശിക നേതാവ് രമേഷ് പ്രജാപതി (75) മരിച്ചു. ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് രമേഷ് പ്രജാപതി മരിച്ചത്. ദളിത് ശോഷൺ മുക്തി മഞ്ചിന്റെ പ്രവർത്തകൻ കൂടിയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രമേഷ് പ്രജാപതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇൻഡോറിലെ ഗീതാ ഭവൻ ചൗരാഹയിൽ സി.എ.എയ്ക്കും എൻ.ആർ.സിക്കും എൻ.പി.ആറിനുമെതിരെയുള്ള ലഘുലേഖ വിതരണം ചെയ്ത ശേഷം അംബേദ്കർ പ്രതിമക്ക് മുന്നിൽ നിന്ന് സ്വയം തീകൊളുത്തുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഇൻഡോറിലെ എം വൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം.
അംബേദ്കറുടേയും അഷ്ഫാഖുള്ള ഖാന്റെയും ഭഗത് സിംഗിന്റേയും ചിത്രങ്ങളടങ്ങിയതായിരുന്നു രമേഷ് പ്രജാപതി അവസാനം വിതരണം ചെയ്ത ലഘുലേഖകൾ. അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് ലഘുലേഖകൾ കണ്ടെത്തുകയും ചെയ്തിരുന്നു.
story highlights- Citizenship amendment act, ramesh prajapati, indore, madhyapradesh, B R Ambetkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here