Advertisement

മുട്ടയ്ക്കുള്ളിൽ പ്ലാസ്റ്റിക്കിന്റെ അംശം; സംസ്ഥാനത്ത് വ്യാജമുട്ട വീണ്ടും സജീവമാകുന്നു

January 27, 2020
1 minute Read

കൊച്ചി കളമശേരിയിൽ മുട്ടയ്ക്കുള്ളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി പരാതി. നോർത്ത് കളമശേരി സ്വദേശി വിൻസെന്റ് വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്.

കളമശേരിയിലെ ഒരു കടയിൽ നിന്നാണ് വിൻസെന്റ് മുട്ട വാങ്ങിയത്. പാകം ചെയ്യുന്നതിനിടയിലാണ് മുട്ടയിൽ പ്ലാസ്റ്റിക്കിന്റെ അംശം ശ്രദ്ധയിൽപെട്ടത്. മുട്ടയുടെ തൊണ്ടിനോട് ചേർന്ന പാടയിലായിരുന്നു പ്ലാസ്റ്റിക് കോട്ടിങ്ങ്. ഇത് ശ്രദ്ധയിൽപെട്ടതോടെ വീട്ടുകാർ വിവരം നഗരസഭാ അധികൃതരെ അറിയിച്ചു. ഉടൻ തന്നെ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം വീട്ടിലെത്തി മുട്ടയുടെ സാമ്പിളുകൾ ശേഖരിച്ചു. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബുകളിലേക്ക് അയയ്ക്കാനാണ് തീരുമാനം.

അന്യ സംസ്ഥാനത്തുനിന്നാണ് ഇത്തരത്തിലുള്ള വ്യാജ മുട്ടകൾ ഇറക്കുമതി ചെയ്യുന്നതെന്നാണ് വിവരം. ഇത്തരത്തിലുള്ള മുട്ട മാഫിയക്ക് എതിരെ ശക്തമായ പരിശോധനകളും നടപടിയും സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.

story highlights- fake egg, plastic, kalamassery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top