പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം വേണം : എകെ ആന്റണി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം വേണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. ഇന്ത്യന്‍ ഭരണഘടന പൊളിച്ച് എഴുതാനുള്ള നീക്കമാണ് നടക്കുന്നത്. എല്‍ഡിഎഫ്-യുഡിഫ് എന്ന രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍എസ്എസിന് എതിരെ നിലപാടുള്ള എല്ലാവരും ഒന്നിക്കണമെന്നും എകെ ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നവര്‍ അവരുടെ നിസ്സംഗതയ്ക്ക് നാളെ ദുഖിക്കേണ്ടിവരും. ഒന്നിന് പിറകെ ഒന്നായി നാളെ മറ്റ് നിയമങ്ങള്‍ വരും. ഇന്ന് ഞാന്‍ നാളെ എന്നതായിരിക്കും അവസ്ഥയെന്നും എകെ ആന്റണി പറഞ്ഞു. കെപിസിസിയുടെ സാംസ്‌കാരിക സംഘടനയായ സാഹിതി സംഘടിപ്പിച്ച സംസ്ഥാന കാവല്‍ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എകെ ആന്റണി.
യോജിച്ച പ്രക്ഷേഭങ്ങള്‍ വേണ്ടെന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത് കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണെന്നും എകെ ആന്റണിയുടെ പ്രതികരിച്ചു.
Story Highlights- Joint agitation, citizenship amendment act, AK Antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here