പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം നാളെ; ഗവർണർക്കെതിയായ പ്രതിപക്ഷ പ്രമേയം ചട്ടപ്രകാരമെന്ന് സ്പീക്കർ

പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം നാളെ ആരംഭിക്കുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ആകെ പത്ത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. നയ പ്രഖ്യാപനം, ബജറ്റ് എന്നിവ ഡിജിറ്റൽ രൂപത്തിലായിരിക്കുമെന്നും കടലാസ് രഹിത നിയമസഭയുടെ തുടക്കമായിരിക്കും ഇതെന്നും സ്പീക്കർ പറഞ്ഞു.
ഗവർണർക്കെതിയായ പ്രതിപക്ഷ പ്രമേയം ചട്ടപ്രകാരമെന്നും ചട്ടം 130 പ്രകാരം പ്രതിപക്ഷ പ്രമേയം സ്വീകാര്യമാണ്. പ്രമേയം പരിഗണിക്കുന്നത് കാര്യോപദേശക സമിതിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും. പ്രമേയത്തിൽ സർക്കാർ നിലപാട് കൂടി പരിഗണിച്ചായിരിക്കും നടപടിയെന്നും സ്പീക്കർ വ്യക്തമാക്കി. സർക്കാർ തയാറാക്കി ക്യാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. സർക്കാറിന്റെ നയമാണ് പ്രഖ്യാപിക്കപ്പെടുന്നത്. ഇത് ജനങ്ങളെ അറിയിക്കുക എന്ന ഉത്തരവാദിത്തം മാത്രമാണ് ഗവർണർക്കുള്ളത്. ഇക്കാര്യത്തിൽ യാതൊരുവിധ ആശയക്കുഴപ്പവും ഇല്ല എന്നും സ്പീക്കർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here