മഹാരാഷ്ട്രയിൽ 19 വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 19 വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി. പീഡന ശ്രമം തടഞ്ഞ പെൺകുട്ടിയുടെ വായിൽ തുണി തിരുകിവച്ച് പീഡിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ കഴിയുകയാണ്. 52 കാരനായ പ്രതി യോഗിലാൽ രഹാങ്കടെയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നാഗ്പൂരിലെ പർഡി പ്രദേശത്തുള്ള വാടക വീട്ടിൽവച്ച് 19 വയസുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ സഹോദരനും കുടുംബാഗവും വീട്ടില്ലില്ലാത്ത സമയത്തായിരുന്നു സംഭവം.
പീഡന ശ്രമം തടയാൻ ശ്രമിച്ചതോടെ വായിൽ തുണി തിരുകി ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പൊലീസ് പറയുന്നു. പെൺകുട്ടി ജോലി ചെയ്തിരുന്ന സ്പിനിംഗ് മില്ലിലെ 52 വയസുകാരനായ മേൽനോട്ടക്കാരൻ യോഗിലാൽ രഹാങ്കടെയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭയം മൂലം സംഭവം പുറത്ത് പറയാൻ മടിച്ച പെൺകുട്ടി സഹോദനെ വിവരം അറിയിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here