നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

നടിയെ അക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി പരിഗണിക്കണമെന്ന ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിൽ. എട്ടാം പ്രതിയായ തന്നെ ജയിലിൽ നിന്ന് കത്തെഴുതി മുഖ്യ പ്രതി ഭീഷണിപ്പെടുത്തി. സംഭവത്തിലെ ഇര താനാണ്. നടിയെ അക്രമിച്ച കേസിൽ ഇതുൾപ്പെടുത്തരുതെന്നാണ് ദിലീപിന്റെ ആവശ്യം.
സംസ്ഥാന സർക്കാർ ഇത് മറ്റന്നാൾ തുടങ്ങാനുള്ള വിചാരണ മാറ്റാനുള്ള താരത്തിന്റെ തന്ത്രമാണെന്ന് കോടതിയെ അറിയിച്ചു. 31 ഹർജികൾ ഇതുവരെ ദിലീപ് സമർപ്പിച്ചിട്ടുണ്ട്. മറ്റൊരു ഹർജി സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്. അതിനാൽ ഈ ഹർജി പരിഗണിക്കാതെ വിചാരണാ നടപടികൾ തുടരണം.
കഴിഞ്ഞ ദിവസം നടിയെ അക്രമിച്ച കേസിൽ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി വാദം കേട്ടിരുന്നു. കേസിൽ തനിക്കെതിരേ കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന് കാണിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
dileep case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here