Advertisement

കൊറോണ വൈറസ്; സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തില്‍

January 29, 2020
1 minute Read

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. പത്ത് പേരാണ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആറുപേരുടെ ഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കൊറോണയുടെ പശ്ചാത്തലത്തില്‍ ഇതുവരെ 19 പേരാണ് സംസ്ഥാനത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒമ്പത് പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. പത്തുപേരാണ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 796 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 173 പേര്‍ ഇന്ന് വന്നവരാണ്. 16 പേരുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതില്‍ പത്തുപേരുടെ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേരുടെ കൂടി ഫലം വരാനുണ്ട്.

ചൈനയില്‍ നിന്നും വരുന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയം പ്രതിരോധം തീര്‍ക്കണം. വീടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ തന്നെ 28 ദിവസം കഴിയണമെന്നാണ് നിര്‍ദേശം. പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ട ശേഷം അവിടെ എത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

Story Highlights: Corona virus infection, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top