മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ പുരസ്‌കാരം ദയാ ഭായിക്ക്

മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ പുരസ്‌കാരം പ്രശസ്ത സാമൂഹിക പ്രവർത്തക ദയാ ഭായിക്ക് സമ്മാനിച്ചു. കൊച്ചി സെന്റ് തെരേസാസ് കോളജിൽ വച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരം കൈമാറിയത്. ചടങ്ങ് പ്രൊഫസർ എം.കെ സാനു ഉദ്ഘാടനം ചെയ്തു.
എൻഡോസൾഫാൻ ദുരിത ബാധിധർക്കുവേണ്ടിയും, രാജ്യത്ത് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടിയും പ്രവത്തിച്ചതിനാണ് ദയാഭായിക്ക് മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ പുരസ്‌കാരം നൽകി ആദരിച്ചത്. പുരസ്‌കാരം ലഭിച്ചതിൽ തനിക്ക് അഭിമാനവും സന്തോഷവും ഉണ്ടെന്ന് പുരസ്‌കാര ജേതാവ് ദയാബായി പറഞ്ഞു. തന്റെ ജീവിതത്തിൽ അനുഭവിച്ച കഷ്ടതകളാണ് ഇപ്പോൾ മറ്റുളവരുടെ ഉന്നമനത്തിനായി ജീവിക്കാൻ തന്നെ പ്രാപ്തയാക്കിയതെന്നും ദയാബായി കൂട്ടിച്ചേർത്തു.
മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ പുരസ്‌കാരത്തിന് ഏറ്റവും അനുയോജ്യമായ വ്യക്തിത്വമാണ് ദയ ബായി എന്ന് എംകെ സാനു പറഞ്ഞു. ചടങ്ങിൽ രാജു എബ്രാഹാം സംവിധാനം ചെയ്ത തെരേസ ഹാഡ് എ ഡ്രീം എന്ന സെന്റ് തെരേസയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ സിഡി പ്രകാശനവും നടന്നു.
Story Highlights- Daya Bai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here