സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാം; സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി മുസ്ലീം വ്യക്തിനിയമ ബോർഡ്

പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമാകാമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്. സത്രീകളെ ഇസ്ലാം വിലക്കുന്നില്ലെന്നും പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നും ബോർഡ് സുപ്രിംകോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി മുസ്ലീം വ്യക്തിനിയമ ബോർഡ് സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക നമസ്‌കാരം സ്ത്രീകൾക്ക് നിഷ്‌കർച്ചിട്ടില്ല. അത് തെരഞ്ഞെടുക്കാൻ അവർക്ക് തന്നെയാണ് അവകാശമുള്ളതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. പള്ളികൾ സ്വകാര്യ സ്ഥാപനങ്ങളാണ്. അവിടുത്തെ ആചാരങ്ങൾ തീരുമാനിക്കേണ്ടത് പള്ളികളുടെ ഭരണസമിതികളാണ്. മതപരമായ ആചാരങ്ങളിൽ കോടതി ഇടപെടരുതെന്നും മുസ്ലീം വ്യക്തി നിയമ ബോർഡ് സത്യവാങ്മൂലത്തിൽ പറയുന്നു.
മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൂണെ സ്വദേശികൾ സുപ്രിംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് മറുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്.
story highlights- All India Muslim Personal Law Board, muslim mosque, affidavit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here