Advertisement

ജയിച്ചാൽ ഇന്ത്യക്ക് പരമ്പര; ന്യൂസിലൻഡിനെതിരായ മൂന്നാം ടി-20 ഇന്ന്

January 29, 2020
1 minute Read

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ടി-20 ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക് ഇന്നു ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ന്യൂസിലൻഡ് മണ്ണിൽ ഇതുവരെ ഒരു ടി-20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഹാമിൽട്ടണിൽ ഇന്ത്യൻ സമയം 12.30നാണ് മത്സരം.

ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ന്യൂസിലൻഡ് ഏതു വിധേനയും പരമ്പരയിൽ തിരികെ വരാനുള്ള ശ്രമത്തിലാണ്. പേസ് ബൗളർ സ്കോട്ട് കുഗ്ഗെൾജിൻ ടീമിലെത്താനുള്ള സാധ്യതയുണ്ട്. ഓൾറൗണ്ടർ ഡാരിൽ മിച്ചലും കളിച്ചേക്കും. ഇന്ത്യൻ നിരയിൽ മാറ്റമുണ്ടാവാൻ സാധ്യതയില്ല.

ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയപ്പോൾ ആറു പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ലോകേഷ് രാഹുലും ശ്രേയാസ് അയ്യരും അർധസെഞ്ചുറികൾ നേടി.

രണ്ടാം ടി-20 യില്‍ ഇന്ത്യ ഏഴു വിക്കറ്റിനു വിജയിച്ചു. ന്യൂസിലാന്‍ഡിന്റെ 133 എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 15 പന്തുകള്‍ ശേഷിക്കെ മറികടന്നു. കെഎല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തായത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 50 പന്തില്‍ 57 റണ്‍സ് എടുത്തു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-0 എന്ന നിലയില്‍ ഇന്ത്യ മുന്നിലെത്തി.

Story Highlights: India, New Zealand, T-20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top