കളിയിക്കാവിള കൊല കേസ് എന്‍ഐഎ ഏറ്റെടുത്തു

കളിയിക്കാവിള കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുത്തു. കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. കഴിഞ്ഞ ദിവസം നാഗര്‍കോവിലില്‍ എത്തി കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും അബ്ദുള്‍ സമീമിനെയും എന്‍ഐഎ സംഘം ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് എന്‍ഐഎ നടപടി. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും വെടിവയ്ക്കാനുള്ള പരിശീലനം കിട്ടിയത് സംബന്ധിച്ചുമാണ് ചോദ്യം ചെയ്തത്.
മുഖ്യപ്രതികളായ തൗഫീഖും അബ്ദുള്‍ സമീമിനും അല്‍-ഉമ്മ ഭീകരര്‍ ആണെന്നും പുതിയ തീവ്രവാദ സംഘടനയുടെ സാന്നിധ്യം തെളിയിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്നുമാണ് നിഗമനം. കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് നേരത്തെ തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ പ്രതികളുടെ ഐഎസ് ബന്ധം തമിഴ്നാട് പൊലീസ് അന്വേഷിച്ചിരുന്നു.
Story Highlights- NIA, Kaliyakkavila murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here