പൊന്മുടി തൂക്കുപാലത്തില്‍ മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാന്‍ നടപടിയില്ല

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പൊന്മുടി തൂക്കുപാലത്തില്‍ മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാന്‍ നടപടിയില്ല. കൈവരിയില്‍ ഇരുവശത്തും ഇരുമ്പുവല സ്ഥാപിക്കാത്തതും വാഹനങ്ങളുടെ മരണപാച്ചിലും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരുമ്പുപാലത്തിനു ഒരു പരിധിയില്‍ കൂടുതല്‍ ഭാരം പാലത്തിനു താങ്ങാനാവില്ല.
പാറക്കൂട്ടത്തില്‍ നിന്ന് നൂറടിയിലേറെ ഉയരത്തിലാണ് ഈ തൂക്കുപാലം. എന്നാല്‍ പാലത്തിലേക്ക് കുട്ടികളുമായി കയറുമ്പോള്‍ നല്ല ശ്രദ്ധ വേണം. ഇരുമ്പ് കേഡറില്‍ ഉറപ്പിച്ച പാലത്തിന് സംരക്ഷണവേലി ഉണ്ടെങ്കിലും കൈവരികള്‍ക്കിടയിലൂടെ കുട്ടികള്‍ താഴേക്ക് വീഴാനുള്ള സാധ്യതയുണ്ട്. പാലത്തില്‍കൂടി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ സഞ്ചാരികള്‍ കൈവരിയോട് ചേര്‍ന്നുനില്‍ക്കുന്നതും കൈവരിയോട് ചേര്‍ന്ന് നിന്ന് കാഴ്ചകള്‍ കാണുന്നതും അപകടമാണ്.
തൂക്കുപാലത്തിലൂടെ വാഹനങ്ങള്‍ അമിത വേഗത്തില്‍ സഞ്ചരിക്കുന്നതായും പരാതിയുണ്ട്. ബദലായി കോണ്‍ക്രീറ്റ് പാലം നിര്‍മിച്ച് ചരിത്രപ്രാധാന്യം ഉള്ള തൂക്കുപാലം സഞ്ചാരികള്‍ക്കായി സംരക്ഷിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപെടുന്നു. നാട്ടുകാരുടെ ആവശ്യം കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ അറ്റകുറ്റപണികള്‍ക്കിടയിലും ഫണ്ടിന്റെ അപര്യാപ്തതമൂലം പൂര്‍ത്തിയാക്കാനായില്ല
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here