Advertisement

നിയമസഭയില്‍ പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞു

January 29, 2020
0 minutes Read

നിയസഭയില്‍ ഗവര്‍ണര്‍റെ പ്രതിപക്ഷം തടഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ വഴിയടച്ച് ഗവര്‍ണറെ തടഞ്ഞുകൊണ്ട് പ്രതിഷേധിച്ചു. ഗവര്‍ണര്‍ പ്രധാനകവാടത്തിന് മുന്നില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ ആരംഭിച്ചു. ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്

സഭാ നടപടികള്‍ തടസപ്പെടുത്തരുതെന്നും ഗവര്‍ണറെ അകത്തേക്ക് കയറാന്‍ അനുവദിക്കണമെന്നും നിയമമന്ത്രി എ കെ ബാലന്‍ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നും ഗവര്‍ണറെ ഡയസിലേക്ക് കടത്തിവിടില്ലെന്ന നിലപാടില്‍ ഉറച്ച് നിന്ന പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്റ് വാര്‍ഡ് എത്തി ബലം പ്രയോഗിച്ചാണ് മാറ്റിയത്. പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങള്‍ തുടരുന്നതിനിടെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top