നിർഭയ കേസ്; പ്രതി അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച തിരുത്തൽ ഹർജി തള്ളി

വധശിക്ഷക്കെതിരെ നിർഭയക്കേസ് പ്രതി അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രിംകോടതി തള്ളി. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും നിരസിച്ചു. വിധിയിൽ തിരുത്തൽ വരുത്തേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.
ഫെബ്രുവരി ഒന്നിന് പുലർച്ചെ ആറ് മണിക്ക് വധശിക്ഷ നടപ്പാക്കണമെന്നാണ് നിലവിലെ മരണവാറന്റ്. എന്നാൽ, ദയാഹർജി അടക്കം നിയമപരിഹാരം തേടുന്ന പശ്ചാത്തലത്തിൽ മരണവാറന്റ് റദ്ദ് ചെയ്യണമെന്ന് പ്രതികളുടെ അഭിഭാഷകൻ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നാളെ രാവിലെ പത്ത് മണിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ അഡിഷണൽ സെഷൻസ് ജഡ്ജി അജയ് കുമാർ ജെയ്ൻ തിഹാർ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകി. നീതിന്യായ സംവിധാനത്തെ പ്രതികൾ പരിഹസിക്കുകയാണെന്ന് തീഹാർ ജയിൽ അധികൃതർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
Story Highlights- Nirbhaya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here