ഗോകുലം ഫുട്‌ബോള്‍ അക്കാദമിയിലേക്ക് കുട്ടികളെ എടുക്കുന്നു എന്ന് വ്യാജ പ്രചാരണം; നിയമ നടപടി ആരംഭിച്ചു

ഗോകുലം ഫുട്‌ബോള്‍ അക്കാദമിയിലേക്ക് പ്രവേശനം നല്‍കുന്നു എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജ പ്രചാരണത്തിനെതിരെ ഗോകുലം കേരളാ എഫ്‌സി നിയമ നടപടി ആരംഭിച്ചു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഗോകുലം ഫുട്‌ബോള്‍ അക്കാദമിയിലേക്കുകുട്ടികളെ എടുക്കുന്നു എന്ന വ്യാജ പ്രചാരണം ഗോകുലത്തിന്റെ സല്‍പ്പേര് തകര്‍ക്കാനുള്ള നീക്കമാണെന്ന് ടീം മാനേജര്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കേരളത്തിലെ കാല്‍പന്ത് കളി കമ്പക്കാരുടെ പ്രതീക്ഷയായ ഗോകുലം കേരള എഫ്‌സിക്കെതിരായ നുണ പ്രചാരണത്തിനെതിരെയാണ് നിയമ നടപടി ആരംഭിച്ചത്. ഗോകുലം ഫുട്‌ബോള്‍ അക്കാദമിയിലേക്കു കുട്ടികളെ തെരഞ്ഞെടുക്കുന്നു എന്ന പേരിലാണ് വ്യാജ പ്രചാരണം നടന്നത്. കഴിഞ്ഞ വര്‍ഷത്തെ പരസ്യ കാര്‍ഡ് കൃത്രിമമായി ഉപയോഗിച്ചാണ് പ്രചാരണം നടന്നത്. ഇതു ഗോകുലം ടീമിന്റെ യശസ് തകര്‍ക്കാനുള്ള ഗൂഢ നീക്കമാണെന്ന് ടീം മാനേജര്‍ ഉണ്ണികൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ഗോകുലം എഫ്‌സിക്കെതിരായനുണ പ്രചാരണത്തിനെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ടീം മാനേജ്‌മെന്റ് പരാതി നല്‍കിക്കഴിഞ്ഞു.നുണ പ്രചാരണത്തിന്റെ പുറകിലെ ഗൂഢാലോചന കണ്ടെത്തി നടപടി എടുക്കണമെന്നാണ് പരാതി. സൈബര്‍ നിയമ പ്രകാരംനടപടിയുമായി മുന്നോട്ടു പോകാനാണ് ഗോകുലം എഫ്‌സി മാനേജ്‌മെന്റ് തീരുമാനം.
ഗോകുലം കേരള എഫ്‌സി വിവിധ കേന്ദ്രങ്ങളില്‍ ട്രയല്‍സ് നടത്തുന്നു എന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാജപ്രചാരണം നടന്നത്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ച് ഗോകുലം ക്ലബ് ട്രയല്‍സ് നടത്തുന്നു എന്നായിരുന്നു പ്രചാരണം. ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട സന്ദേശം വിശ്വസിച്ച് നാനൂറോളം കുട്ടികളാണ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എത്തിയത്.
പുലര്‍ച്ചെ തന്നെ സ്റ്റേഡിയത്തിലേക്ക് കുട്ടികളെത്തി. കുട്ടിക്കൂട്ടം തടിച്ചുകൂടുന്നതു കണ്ട സ്റ്റേഡിയം അധികൃതര്‍ വിവരം അന്വേഷിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ട്രയല്‍സിന്റെ വിവരം അവരെ അറിയിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള സെലക്ഷന്‍ ക്യാമ്പോ ട്രയല്‍സോ സ്റ്റേഡിയത്തില്‍ നടക്കുന്നില്ലെന്ന് സ്റ്റേഡിയം അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന് കുട്ടികള്‍ക്ക് മനസിലായത്.
വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കണ്ടാണ് പലരും ട്രയല്‍സിനായി എത്തിയത്. ചില യൂട്യൂബ് ചാനലുകളും സമാനമായ വിവരം പങ്കുവച്ചിരുന്നു എന്ന് കുട്ടികള്‍ അറിയിച്ചു.
Story Highlights: gokulam kerala fc, Gokulam FC,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here