Advertisement

നടക്കാവ് ദേവീ ക്ഷേത്രത്തിൽ വെടിക്കെട്ട്‌ അപകടം; പരുക്കേറ്റവർ 17 ആയി

January 30, 2020
1 minute Read

തൃപ്പൂണിത്തുറ നടക്കാവ് ദേവീ ക്ഷേത്രത്തിൽ വെടിക്കെട്ട്‌ അപകടം. പതിനേഴു പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്. ഇവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സയ്‌ക്കായി ഇവരിൽ ചിലരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും മറ്റു ചിലരെ എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്കും മാറ്റി.

തൃപ്പൂണിത്തുറ നടക്കാവ് ദേവീ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. വെടിക്കെട്ടിന്റെ അവസാനം കൂട്ട പൊരിച്ചിലിനിടെ ഒരു അമിട്ട് ചരിഞ്ഞു 100 മീറ്റർ ദൂരെ ആൾക്കൂട്ടത്തിനിടയിൽ വന്നു പതിക്കുകയായിരുന്നു. പരുക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്. ഗുരുതരമായി പരുക്കേറ്റ ഉദയംപേരൂർ സ്വദേശിനി വിമലയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ രണ്ടു കാലുകള്‍ക്കും ഗുരുതര പൊള്ളലേറ്റു. വിമലയുടെ കാലിന്‌ സമീപം വന്നു വീണാണ്‌ അമിട്ട്‌ പൊട്ടിയത്‌.

കൊച്ചുപുരയ്ക്കൽ സരിത (35), ഉദയംപേരൂർ മണകൂമ്പേൽ പ്രസാദ്, കണ്ടനാട് കോണത്ത് നിയ(11), നടക്കാവ് പനച്ചിക്കൽ വിശാഖ് (19), അക്ഷയ്, മാളേകാട് ശ്രീരാഗ് (31), സുധീന പ്രസാദ്, ഗിരിജ, അനീഷ്, സ്മിത, ദിവ്യ, ഉദയംപേരൂർ കൊച്ചുപുരയ്ക്കൽ മൈത്രി (73) എന്നിവർക്കും പരുക്കേറ്റു.

അപകടത്തിൽ ലോഹച്ചീള്‍ തെറിച്ചാണ്‌ പലര്‍ക്കും പരിക്കേറ്റത്.

Story Highlights: Firecracker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top