Advertisement

കേരള കോണ്‍ഗ്രസിലെ തമ്മിലടി; തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

January 30, 2020
1 minute Read

കേരള കോണ്‍ഗ്രസിലെ തമ്മിലടിയുടെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം പ്രതിനിധി വിട്ടുനിന്നു. എല്‍ഡിഎഫ് ഭരണം നറുക്കെടുപ്പിലൂടെ നിലനിര്‍ത്തി.

ജോസ് കെ മാണി വിഭാഗത്തിലെ ജിമ്മി മറ്റത്തിപ്പാറ തെരഞ്ഞെടുപ്പില്‍ വിട്ടു നിന്നതോടെ യുഡിഎഫ് – എല്‍ഡിഎഫ് അംഗബലം ഒപ്പത്തിനൊപ്പമായി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ സിനോജ് ജോസ് വീണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ സ്വതന്ത്രന്‍ സതീശ് കേശവന്‍ കുറൂമാറ്റത്തെ തുടര്‍ന്നുണ്ടായ അവിശ്വാസത്തിലാണ് സിനോജ് ജോസ് പുറത്തായത്.

ഇതിനിടെ ജിമ്മി മാറ്റത്തിപ്പാറ മുന്നണിയെ വഞ്ചിച്ചെന്ന് ജോസഫ് വിഭാഗം ആരോപിച്ചു. വിജയം വികസന തുടര്‍ച്ചക്ക് വിനിയോഗിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതേസമയം, പി ജെ ജോസഫിന്റെ തട്ടകത്തില്‍ ജോസഫ് മേല്‍ക്കൈ അവസാനിപ്പിക്കാനുള്ള ജോസ് വിഭാഗത്തിന്റെ നീക്കമാണിതെന്നും ആരോപണമുണ്ട്.

Story Highlights: thodupuzha, KERALA CONGRESS M,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top