Advertisement

കീഴ്ജാതിക്കാരനായതിനാൽ തുഞ്ചൻപറമ്പിൽ മഹോത്സവത്തിനും വിദ്യാരംഭത്തിനും വിലക്ക്: ടി പത്മനാഭൻ

January 31, 2020
2 minutes Read

കീഴ്ജാതിക്കാരനായതിനാൽ തുഞ്ചൻപറമ്പിൽ മഹോത്സവത്തിനും വിദ്യാരംഭത്തിനും തനിക്ക് വിലക്കാണെന്ന് കഥാകൃത്ത് ടി പത്മനാഭൻ. തുഞ്ചൻ പറമ്പിൽ പ്രവേശിക്കുക എന്നത് തന്റെ ആഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിൽ മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു പത്മനാഭന്‍. താങ്കളുടെ വലിയ ആഗ്രഹമെന്തെന്ന ചോദ്യത്തിനാണ് ടി പത്മനാഭൻ തുഞ്ചൻ പറമ്പിലെ വിലക്കിനെക്കുറിച്ച് പറഞ്ഞത്. മന്ത്രി കടകംപള്ളി സുരേന്ദ്രനിരുന്ന വേദിയിൽ മുമ്പൊരിക്കൽ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പരിശോധിക്കാം എന്ന് പറഞ്ഞെങ്കിലും അനുകൂല നടപടിയുണ്ടായില്ല.

Read Also: ‘എനിക്ക് മക്കളില്ല, ചിതാഭസ്മം ഒഴുക്കുക മുസൽമാൻ’: ടി പത്മനാഭൻ

അതേ സമയം, തുഞ്ചൻ പറമ്പിൽ കാലുകുത്തില്ലെന്ന് ടി പത്മനാഭനാണ് പറഞ്ഞതെന്നും അദ്ദേഹത്തെ വിലക്കിയിട്ടില്ലെന്നും തുഞ്ചൻ സ്മാരക ട്രസ്റ്റ് മുൻ അഡ്മിനിസ്‌ട്രേറ്റർ കെ പി രാമനുണ്ണി ട്വന്റി ഫോറിനോട് പറഞ്ഞു.

തുഞ്ചൻപറമ്പിനെ എം ടി വാസുദേവൻ നായർ സിനിമാശാലയാക്കിയെന്ന് മുൻപ് ടി പത്മനാഭൻ ആരോപിച്ചിരുന്നു. ആരോപണത്തോട് എംടി പ്രതികരിച്ചിരുന്നില്ല. എംടിയെ ടി പത്മനാഭൻ ആജന്മ ശത്രുവായാണ് കാണുന്നതെന്ന് അന്ന് എം മുകുന്ദൻ മറുപടി നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top