കൊറോണ വൈറസ് ബാധ; മുൻനിര സാങ്കേതിക സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

ചൈനയിലെ കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്തെ മുൻനിര സാങ്കേതിക വ്യവസായ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ. ഗൂഗിൾ, ആപ്പിൾ പോലുള്ള കമ്പനികളും ചൈനയിലെ തന്നെ മുൻനിര ഇലക്ട്രോണിക് ഉൽപന്ന നിർമാതാക്കളുമാണ് പ്രതിസന്ധി നേരിടുന്നത്. വൈറസ് ബാധ പടർന്നു പിടിക്കുന്നതിനെ തുടർന്ന് കമ്പനികളിൽ പലതും അവയുടെ ചൈനയിലെ നിർമാണ യൂണിറ്റുകളും, വിൽപന ശാലകളും അടച്ചുപൂട്ടി.
ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വ്യവസായ കമ്പനി വിപണികളിലൊന്നാണ് ചൈന. അതുകൊണ്ടു തന്നെ വ്യവസായിക നഷ്ടം ചൈനയെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് കരുതുന്നത്. വൈറസ് ബാധയെ തുടർന്ന് മൂന്ന് സ്റ്റോറുകളാണ് ആപ്പിൾ താത്ക്കാലികമായി അടച്ചുപൂട്ടിയത്. ജീവനക്കാർ ചൈനയിലേക്ക് യാത്ര ചെയ്യുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ലോകോത്തര കമ്പനികളെ കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ബാധിക്കില്ല എന്നാണ്
ഐഫോണുകൾ നിർമാതാക്കളായ തായ് വാനീസ് കമ്പനി ഫോക്സ്കോൺ അധികൃതർ പറയുന്നത്. മാത്രമല്ല, ചൈനയിലെ മുൻ നിര കമ്പനിയായ ഷാവോമിയെയും വൈറസ് മൂലമുള്ള പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയൻ കമ്പനിയായ എൽജിയും ജീവനക്കാരുടെ ചൈനീസ് യാത്രയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻനിര ഗെയിമിങ് ലാപ്ടോപ് നിർമാതാക്കളായ റേസറും ചൈനയിലെ ഫാക്ടറികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here