Advertisement

കൊറോണ വൈറസ്; മാസ്‌കുകൾ കിട്ടാതെ ചൈനക്കാർ; പകരം ഹെൽമെറ്റും പ്ലാസ്റ്റിക്ക് കവറും; ചിത്രങ്ങള്‍

January 31, 2020
2 minutes Read

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വേണ്ടത്ര മാസ്‌കുകൾ കിട്ടാതെ ചൈനക്കാർ വലയുന്നു. മാസ്‌കിന് പകരം ആളുകൾ പ്ലാസ്റ്റിക് ഹെൽമെറ്റുകളും പച്ചക്കറികളുടെയും പഴങ്ങളുടെയും തോടുകളും സാനിറ്ററി പാഡും ബ്രാ കപ്പും മറ്റും ഉപയോഗിക്കുന്നുണ്ട്. മുഖംമൂടി നിർമാണ കമ്പനികൾ തൊഴിലാളികളെ അധികസമയം ജോലി ചെയ്യിപ്പിക്കുന്നുണ്ടെങ്കിലും വേണ്ടത്ര മാസ്‌കുകൾ കിട്ടാനില്ല.

Read Also: കൊറോണ വൈറസ് ബാധ; തത്സമയ വിവരങ്ങൾ അറിയാൻ വെബ് സൈറ്റ്

മെഡിക്കൽ മാസ്‌കുകൾ ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാൻ പാടുള്ളൂ. എന്നാൽ ഇത് പോലും തിളപ്പിച്ച് ഉണക്കി ആളുകൾ ഉപയോഗിക്കുന്നു. ഇത് മാസ്‌കുകളുടെ അണുക്കളെ പ്രതിരോധിക്കാനുള്ള ശക്തിയെ ബാധിക്കും. ആദ്യ ഉപയോഗത്തിന് ശേഷം ഇത്തരം മാസ്‌കുകൾ കളയാനാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ നിർദേശം.

ഈ പ്രശ്‌നത്തെ പരിഹസിച്ചും ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നുണ്ട്. ഇപ്പോൾ 8200 ആളുകൾക്ക് ചൈനയിൽ കൊറോണ വൈറസ് ബാധിച്ചിരിക്കുകയാണ്. 170 പേർ മരിക്കുകയും ചെയ്തു.

 

 

 

 

 

 

 

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top