എൻട്രൻസ് വിജ്ഞാപനം ഇന്ന്; നാളെ മുതൽ അപേക്ഷ സമർപ്പിക്കാം

വരുന്ന അധ്യയന വർഷത്തിലെ മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള പ്രോസ്പക്ട്സ് അംഗീകരിച്ച് സർക്കാർ ഉത്തരവായി. വെള്ളിയാഴ്ച വൈകിട്ടോടെ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിക്കും. ശനിയാഴ്ച മുതലാണ് ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങുക.
ഈ കോഴ്സുകളുടെ പ്രവേശന യോഗ്യതയിൽ നേരത്തെ സർക്കാർ ഇളവു വരുത്തിയിരുന്നു. ഇതു പ്രകാരം എഞ്ചിനീയറിംഗ് പ്രവേശനത്തിന് പ്രവേശന പരീക്ഷയിലെ വിജയത്തിനു പുറമെ പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ ഇനി ഫിസിക്സ്, കെമസ്ട്രി, മാത്സ് വിഷയങ്ങളിൽ ഒന്നിച്ച് 45 ശതമാനം മാർക്ക് മതിയാവും. മാത്സിനു മാത്രം 50ഉം ഫിസിക്സ്, കെമസ്ട്രി, മാത്സ് വിഷയങ്ങളിൽ ഒന്നിച്ച് 45 ശതമാനവും മാർക്കായിരുന്നു വേണ്ടിയിരുന്നു.
മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഫിസിക്സ്, കെമസ്ട്രി, ബയോളജി വിഷയങ്ങളിൽ ഒന്നിച്ച് 50 ശതമാനം മാർക്കാണ് വേണ്ടത്. നേരത്തെ ബയോളജിയിൽ മാത്രം 50 ശതമാനം മാർക്ക് വേണ്ടിയിരുന്നു.
മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് 10 ശതമാനം സംവരണമുണ്ട്.
Story Highlights: Enginering Medical Entrance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here