നടക്കാവ് വെടിക്കെട്ടപകടം; അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

തൃപ്പൂണിത്തുറ നടക്കാവ് ദേവീ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. വെടിക്കെട്ടപകടത്തിന് ഉത്തരവാദികൾ ആരെന്ന് അറിയിക്കാൻ കരയോഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.
മാർഗനിർദേശങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്താൻ കോടതി കഴിഞ്ഞ ദിവസം ക്ഷേത്ര കമ്മിറ്റിക്ക് അനുമതി നൽകിയിരുന്നു. ബുധനാഴ്ച രാത്രി നടന്ന വെടിക്കെട്ടിൽ 17 പേർക്ക് പരുക്കേറ്റതിനെ തുടർന്ന് കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത ദേവസ്വം, കരയോഗം ഭാരവാഹികൾ റിമാൻഡിലാണ്. ഒളിവിൽ പോയ കരാറുകാരായ ചാലക്കുടിയിലെ സ്റ്റീഫൻ ഫയർ വർക്‌സിന്റെ ഉടമകൾക്ക് വേണ്ടി അന്വേഷണം നടക്കുകയാണ്.
story highlights- nadakkavu fireworks, explosion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here