ഉത്തർപ്രദേശിൽ കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു

ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ കൊലക്കേസ് പ്രതി വീടിനുള്ളിൽ ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു.
സുഭാഷ് ബദ്ദാം എന്നയാളാണ് ഇരുപതിലധികം കുട്ടികളെ വീടിനുള്ളിൽ ബന്ദികളാക്കിയത്. കുട്ടികളെ രക്ഷപ്പെടുത്താനുള്ള നടപടിക്കിടെ പൊലീസിന്റെ വെടിയേറ്റ് സുഭാഷ് മരിച്ചു. ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പൊലീസും ചേർന്നാണ് കുട്ടികളെ രക്ഷിച്ചത്.
എല്ലാ കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസ്തി പറഞ്ഞു. സുഭാഷ് ബദ്ദാം കൊല്ലപ്പെട്ട കാര്യവും അവനീഷ് കുമാർ സ്ഥിരീകരിച്ചു.
ഇന്നലെ രാത്രിയാണ് സുഭാഷ് ബദ്ദാം കുട്ടികളെ ബന്ദികളാക്കിയത്. മകളുടെ ജന്മദിനമാണെന്ന പേരിൽ ഗ്രാമത്തിലെ കുട്ടികളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സുഭാഷ് ബദ്ദാം, കുട്ടികളെ ബന്ദികളാക്കുകയായിരുന്നു.
കുട്ടികൾ തിരികെ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
read also: യുപിയിൽ കൊലക്കേസ് പ്രതി 20 കുട്ടികളെ ബന്ദികളാക്കി; മോചിപ്പിക്കുന്നതിനിടയിൽ വെടിവെയ്പ്പ്
story highlights- uttarpradesh, kidnap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here