ബജറ്റ് എല്ലാവർക്കും ഗുണകരം: ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ

ബിജെപി സർക്കാരിന്റെ ബജറ്റ് എല്ലാവർക്കും ഗുണമുള്ളതാണെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ. ‘എല്ലാവർക്കും ഒപ്പം എല്ലാവർക്കും വളർച്ച’ എന്ന തത്വത്തിലാണ് സർക്കാർ വിശ്വസിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: കര്‍ഷകര്‍ക്കായി കൃഷി ഉഡാന്‍, കിസാന്‍ റെയില്‍ പദ്ധതികള്‍
മോദി സർക്കാർ വിശ്വസിക്കുന്നത് ‘ എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വളർച്ച’ എന്ന തത്വത്തിലാണ്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നും ഞങ്ങൾക്ക് ഇതിന് വേണ്ട നിർദേശങ്ങൾ ലഭിച്ചു. ബജറ്റ് എല്ലാവർക്കും ഗുണകരമാക്കാൻ സർക്കാർ ശ്രമിക്കുമെന്ന് അദ്ദേഹം വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. തന്റെ വീട്ടിൽ ബജറ്റ് അവതരണത്തോട് അനുബന്ധിച്ച് ഇദ്ദേഹം പ്രാർത്ഥന നടത്തുന്ന ചിത്രങ്ങളും എഎൻഐ പുറത്തുവിട്ടു.
MoS Finance Anurag Thakur: Modi govt believes in ‘sabka sath, sabka vikas.’ We received suggestions from across the country. The government is making efforts that this budget is good for all. #Budget2020 https://t.co/h72WcINpkK pic.twitter.com/0oOKqo8bfj
— ANI (@ANI) February 1, 2020
രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റാണ് ഇന്ന് ലോക്സഭയിൽ ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാവിലെ കൃത്യം 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചു. ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നൽകിയിരുന്നു.
anurag thakur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here