കേന്ദ്ര ബജറ്റ് : ആദായനികുതിക്ക് പുറമെ കോര്‍പ്പറേറ്റ് നികുതിയിലും വന്‍ ഇളവ്

കേന്ദ്ര ബജറ്റില്‍ ആദായനികുതിക്ക് പുറമെ കോര്‍പ്പറേറ്റ് നികുതിയിലും വന്‍ ഇളവ്. ആഭ്യന്തര കമ്പനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ച് ഡിവിഡന്റ് വിതരണ നികുതിയും ബജറ്റില്‍ നിര്‍ത്തലാക്കി. നിലവിലുള്ള കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമായാണ് കുറച്ചത്. പുതിയ കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 15 ശതമാനമായും നിജപ്പെടുത്തി. സാമ്പത്തിക മുരടിപ്പ് രൂക്ഷമായ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ കോര്‍പ്പറേറ്റ് നികുതി കുറച്ചിരുന്നു. അതിന് പിന്നാലെയാണ് ബജറ്റില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും കുറവ് കോര്‍പ്പറേറ്റ് നികുതിയാണ് ഇതെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവകാശപ്പെട്ടു.
കമ്പനികള്‍ ഇനി ഡിവിഡന്റ് വിതരണ നികുതി നല്‍കേണ്ടെന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന ഡിവിഡന്റുകളുടെ നികുതിയാണ് ഡിഡിടി. കമ്പനികള്‍ക്ക് പകരം സ്വീകര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് നിരക്ക് ഈടാക്കുന്ന പഴയ ക്ലാസിക്കല്‍ രീതിയിലേക്ക് മാറാനാണ് സര്‍ക്കാര്‍ തീരുമാനം. അഞ്ച് കോടിവരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളെ ഓഡിറ്റിങില്‍ നിന്ന് ഒഴിവാക്കുന്നതായും ധനമന്ത്രി അറിയിച്ചു.
Story Highlights- Central Budget 2020, Corporate Tax Free
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here