ബജറ്റ് പ്രസംഗത്തില്‍ കശ്മീരി കവിത ആലപിച്ച് ധനമന്ത്രി

ധനമന്ത്രി നിര്‍മലാ സീതാരാമന് ഇന്ന് നടത്തിയത് പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം. തന്റെ തന്നെ റെക്കോര്‍ഡാണ് ഇതോടെ ധനമന്ത്രി മറികടന്നത്. കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞ കേന്ദ്ര നടപടിക്ക് ശേഷമുള്ള ആദ്യ ബജറ്റില്‍ കശ്മീരി കവിത ആലപിച്ചതും കൗതുകമായി. രണ്ട് മണിക്കൂര്‍ 40 മിനിട്ട് സമയമെടുത്താണ് ധനമന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം ഇടക്കാല ബജറ്റവതരിപ്പിച്ചപ്പോള്‍ എടുത്ത രണ്ടു മണിക്കൂര്‍ 15 മിനിറ്റ് എന്ന സ്വന്തം പേരിലുള്ള റെക്കോര്‍ഡ് സമയമാണ് സീതാരാമന് ഇന്ന് മറികടന്നത്. എന്നാല്‍ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അവസാന പേജ് വായിച്ചില്ല.
കശ്മീരി കവി പണ്ഡിത് ദീനാനാഥ് കൗളിന്റെ കവിതയാണ് നിര്‍മല സീതാരാമന് ഉദ്ധരിച്ചത്.
‘നമ്മുടെ രാജ്യം ഷാലിമാര്‍ പൂന്തോട്ടം പോലെയാണ്, തടാകത്തില്‍ വിരിഞ്ഞ താമര പോലെയാണ്, ലോകത്തെ മികച്ച രാജ്യമാണ് ‘ വരികള്‍ അവര്‍ ഹിന്ദിയില്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു.
നിര്‍മലയുടെ കവിത ചൊല്ലല്‍ ട്വിറ്ററില്‍ തരംഗമായിരിക്കുകയാണ്. 370 ആം അനുച്ഛേദം റദ്ദാക്കുകയും ഇന്റര്‍നെറ്റ് വിലക്കി കശ്മീരിനെ ഇരുട്ടിലാക്കുകയും ചെയ്ത ശേഷം കശ്മീരി കവിത ചൊല്ലിയതിനെ ഒരു വിഭാഗം പരിഹസിക്കുമ്പോള്‍ ബജറ്റ് പോലൊരു ദിനത്തില്‍ കശ്മീരി കവിയെ ഉദ്ധരിച്ച നിര്‍മലയെ അഭിനന്ദിച്ചും ട്വീറ്റുകള്‍ വരുന്നുണ്ട്.
Story Highlights- Finance Minister, Kashmiri poem, Budget speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here