Advertisement

കൊറോണ; സുരക്ഷാ മാസ്‌ക്കുകളുടെ കയറ്റുമതി നിരോധിച്ച് ഇന്ത്യ

February 1, 2020
1 minute Read

ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാസ്‌ക്കുകളുടെ കയറ്റുമതി നിരോധിച്ച് ഇന്ത്യ. നടപടിക്ക് പിന്നിലെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

വായുവിലൂടെ രോഗം പടരുന്നത് തടയുന്ന സുരക്ഷാ മാസ്‌ക്കുകൾ, സുരക്ഷാ ഉടുപ്പുകൾ മുതലയാവയുടെ കയറ്റുമതിയാണ് ഇന്ത്യ നിരോധിച്ചിരിക്കുന്നത്.

അതേസമയം, രാജ്യത്ത് ആയിരക്കണക്കിന് പേരാണ് കൊറോണ വൈറസ് പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കേരളത്തിൽ മാത്രം 1471 പേരാണ് നിരീക്ഷണത്തിൽ. ഇതിൽ 1421 പേർ വീടുകളിലും 50 പേർ ആശുപത്രിയിലും നിരീക്ഷണത്തിൽ തുടരുകയാണ്. ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. ആശുപത്രികളിലും വീടുകളിലുമായി 214 പേരാണ് നിരീക്ഷണത്തിലുള്ളത്.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top