യുവരാജ്, ലാറ, വസീം അക്രം; ഓസ്ട്രേലിയൻ കാട്ടു തീ ദുരിതാശ്വാസ മത്സരത്തിനുള്ള ടീമുകൾ പ്രഖ്യാപിച്ചു

ഓസ്ട്രേലിയൻ കാട്ടുതീയിൽ പെട്ടവരെ സഹായിക്കാനുള്ള ദുരിതാശ്വാസ മത്സരത്തിനുള്ള ടീമുകൾ പ്രഖ്യാപിച്ചു. മുൻ ഓസീസ് താരങ്ങളായ റിക്കി പോണ്ടിംഗ്, ഷെയിൻ വോൺ എന്നിവരുടെ നായകത്വത്തിലാണ് ടീമുകൾ ഇറങ്ങുക. പോണ്ടിംഗിൻ്റെ ടീമിനെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറും ഷെയിൻ വോണിൻ്റെ ടീമിനെ മുൻ വെസ്റ്റ് ഇൻഡീസ് ഇതിഹാസം കോട്നി വാൽഷും പരിശീലിപ്പിക്കും.
10 ഓവർ മത്സരമാണ് നടക്കുക. നേരത്തെ ടി-20 ആയിരിക്കുമെന്ന് സൂചാൻ ഉണ്ടായിരുന്നുവെകിലും മത്സരം 10 ഓവർ ആയിരിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിക്കുകയായിരുന്നു. ബിഗ് ബാഷ് ലീഗിന്റെ ഫൈനൽ നടക്കുന്ന ഫെബ്രുവരി 8 ന് പോണ്ടിംഗ് ഇലവനും വോൺ ഇലവനും തമ്മിലുള്ള ദുരിതാശ്വാസ മത്സരവും നടക്കും.
ഷെയിൻ വോൺ, റിക്കി പോണ്ടിംഗ്, യുവരാജ് സിംഗ്, വസീം അക്രം, ആഡം ഗിൽക്രിസ്റ്റ്, ബ്രാഡ് ഹാഡിൻ, ബ്രെറ്റ് ലീ, മാത്യു ഹെയ്ഡൻ, മൈക്കൽ ക്ലാർക്ക്, ജസ്റ്റിൻ ലാംഗർ, ആൻഡ്രൂ സൈമണ്ട്സ് തുടങ്ങി നിരവധി മുൻ താരങ്ങൾ മത്സരത്തിൽ പാഡണിയും.
മത്സരത്തിനുള്ള ടീമുകളിൽ ഉൾപ്പെട്ട കളിക്കാർ: ഷെയിൻ വോൺ (ക്യാപ്റ്റൻ), റിക്കി പോണ്ടിംഗ് (ക്യാപ്റ്റൻ), ആഡം ഗിൽക്രിസ്റ്റ്, അലക്സ് ബ്ലാക്ക് വെൽ, ആൻഡ്രൂ സൈമണ്ട്സ്, ബ്രാഡ് ഫിൽറ്റർ, ബ്രാഡ് ഹാഡിൻ, ബ്രെറ്റ് ലീ, ബ്രയാൻ ലാറ, ഡാൻ ക്രിസ്റ്റ്യൻ, നിക്ക് റിവോൾട്ട്, എലിസ് വില്ലാനി, ഗ്രേസ് ഹാരിസ്, ഹോളി ഫെർലിംഗ്, ജസ്റ്റിൻ ലാംഗർ, ലൂക്ക് ഹോഡ്ജ്, മാത്യു ഹെയ്ഡൻ, മൈക്കൽ ക്ലാർക്ക്, മൈക്ക് ഹസി, ഫോബ് ലിച്ച് ഫീൽഡ്, ഷെയിൻ വാട്സൺ, യുവരാജ് സിംഗ്.
ഓസ്ട്രേലിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 28 പേർക്ക് ജീവൻ നഷ്ടമാകുകയും ആയിരക്കണക്കിന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വീട് വിട്ട് മറ്റിടങ്ങളിലേയ്ക്ക് പലായനം ചെയ്തത്. അതിനുമപ്പുറമായിരുന്നു ജീവി വർഗങ്ങൾക്കുണ്ടായ നാശം. 20000ലധികം കൊവാലകളും ഒട്ടേറെ കംഗാരുക്കളും തീപ്പിടുത്തതിൽ ജീവൻ വെടിഞ്ഞിരുന്നു.
Story Highlights: Australia Bushfire, Yuvraj Singh, Bran Lara, Vasim Akram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here