ഭാര്യയുടെ ടിക്ക് ടോക്ക് കണ്ട് പ്രകോപിതനായി; മകളുടെ പിറന്നാളാഘോഷത്തിനിടെ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച് യുവാവ്

സ്വന്തം ടിക്ക് ടോക്ക് കാണിച്ച് ഭർത്താവിനെ കളിയാക്കിയ യുവതിയെ ഭർത്താവ് കുത്തി പരുക്കേൽപ്പിച്ചു. കർണാടകയിലെ പെരിയപാട്‌നയിലാണ് സംഭവം.
മറ്റൊരു പുരുഷനൊപ്പം സവിത ടിക്ക് ടോക്ക് ചെയ്യുന്ന വീഡിയോ കണ്ട് പ്രകോപിതനായാണ് ഭർത്താവ് ശ്രീനിവാസ് ആക്രമണത്തിന് മുതിരുന്നത്. മകളുടെ പിറന്നാളാഘോഷത്തിനിടെയാണ് സവിതയ്ക്ക് പരുക്കേൽക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദമ്പതികൾ വഴക്കായിരുന്നുവെന്നും വേറിട്ടാണ് ഇരുവരും താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. മൈസൂരുവിലാണ് സവിത താമസിച്ചിരുന്നത്. മറ്റ് പുരുഷന്മാർക്കൊപ്പം ചെയ്ത ടിക്ക് ടോക്ക് വീഡിയോകൾ സവിത സ്ഥിരമായി ശ്രീനിവാസിന് അയച്ചുകൊടുക്കുമായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
ദമ്പതികളുടെ രണ്ട് മക്കളും ശ്രീനിവാസിനൊപ്പമാണ് താമസം. ശ്രീനിവാസ് തന്നൊണ് സവിതയെ മക്കളിലൊരാളുടെ പിറന്നാളാഘോഷത്തിന് ക്ഷണിക്കുന്നത്.
Story Highlights- Murder, Stab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here