വീട്ടുപകരണങ്ങളുടെ നികുതി കുറച്ചേക്കും

രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും കുറഞ്ഞ വളർച്ചയിലൂടെയും കടന്നു പോകുന്ന സാഹചര്യത്തിൽ വളരെയ പ്രതീക്ഷയോടെയാണ് സാമ്പത്തിക വാണിജ്യ മേഖല ബജറ്റിനെ നോക്കിയിരിക്കുന്നത്.
പരിസ്ഥിതി സൗഹാർദവും ഊർജ കാര്യക്ഷമതയുള്ളതുമായ ഉത്പന്നങ്ങൾക്ക് കുറഞ്ഞ നികുതി നിരക്ക് ബജറ്റിൽ പ്രഖ്യേപിച്ചേക്കും. വീട്ടുപകരണങ്ങൾ, ഉപഭോക്തൃ ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവ താഴ്ന്ന നികുതി നിരക്കിലേക്ക് കൊണ്ടു വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീട്ടുപകരണങ്ങളുടെ ഇറക്കുമതി ചുങ്കം ഒഴിവാക്കുന്നതിനും ബജറ്റിൽ പരിഗണിക്കുന്നുണ്ട്.
ഊർജ ക്ഷമതയുള്ള ഉത്പന്നങ്ങളുടെ നിർമാണത്തിനായി കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സർക്കാറിനെ സമീപിച്ചിരുന്നു. എയർ കണ്ടീഷണറുകളും റഫ്രിജറേറ്ററുകൾ തുടങ്ങിയവയുടെ ജിഎസ്ടി 12 ശതമാനമായി കുറയ്ക്കണമെന്നും ആവശ്യത്തിലുണ്ട്. ജിഎസ്ടി കുറച്ചാൽ വിപണിയിൽ ഇത്തരം ഉത്പന്നങ്ങൾക്ക് ആവശ്യക്കേരേറുമെന്നാണ് അസോസിയേഷന്റെ അഭിപ്രായം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here