വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്

തമിഴ് നടൻ വിജയ് സേതുപതി വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന് റിപ്പോർട്ട്. ‘കെയർ ഓഫ് സൈറ ബാനു’ എന്ന ചിത്രത്തിനായി തിരക്കഥയൊരുക്കിയ ആർജെ ഷാനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിക്കുക. വിജയ് സേതുപതിക്കൊപ്പം ബിജു മേനോൻ, മഞ്ജു വാര്യർ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടിൽ സൂചനയുണ്ട്.
ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കുമെന്നാണ് വിവരം. മലയാളം, തമിഴ് ഭാഷകളിലായി ചിത്രം പുറത്തിറങ്ങുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം വിജയ് സേതുപതിക്കൊപ്പമുളള ഒരു ചിത്രം ഫേസ്ബുക്ക് പേജില്‍ ഷാന്‍ പങ്കുവെച്ചിരുന്നു. ഇതേത്തുടർന്നാണ് സിനിമയെപ്പറ്റി റിപ്പോർട്ടുകൾ പുറത്തു വന്നത്.
ജയറാമിനൊപ്പം മാർക്കോണി മത്തായി എന്ന ചിത്രത്തിലാണ് വിജയ് സേതുപതി ആദ്യമായി ഒരു മലയാള സിനിമയിൽ അഭിനയിച്ചത്. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രം ബോസ്കോഫീസിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയിരുന്നില്ല. ആർജെ ഷാൻ്റെ തിരക്കഥയിൽ ആൻ്റണി സോണി സെബാസ്റ്റ്യൻ എന്ന പുതുമുഖം അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു കെയർ ഓഫ് സൈറ ബാനു. മഞ്ജു വാര്യർ, ഷെയിൻ നിഗം എന്നിവരാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.
Story Highlights: Vijay Sethupathi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here