ഐ ലീഗ്; ഗോകുലം കേരള – ട്രോ എഫ്‌സി മത്സരം സമനിലയില്‍

ഐ ലീഗില്‍ ട്രോ (റ്റിഡിം റോഡ് അത്‌ലറ്റിക് യൂണിയന്‍) എഫ്‌സിക്കെതിരെ ഗോകുലം കേരളയ്ക്ക് സമനില. ആദ്യ പകുതിയില്‍ ഗോകുലത്തിന്റെ സമഗ്ര ആധിപത്യമായിരുന്നു. ട്രോ എഫ്‌സിയുടെ ഗോള്‍മുഖത്ത് തുടക്കം മുതല്‍ ഗോകുലം നിരന്തരം ആക്രമണം നടത്തി.
22 ാം മിനിറ്റില്‍ ഹെന്ററി കിസേക്ക ഗോകുലത്തെ മുന്നിലെത്തിച്ചു. ഒന്നാം പകുതി അവസാനിക്കും മുന്‍പ് ഒരു ഗോള്‍ കൂടി അടിക്കുമെന്ന് തോന്നിച്ചെങ്കിലും മാര്‍ക്കസ് ജോസഫിന്റെ ശ്രമങ്ങളെ പലപ്പോഴും ട്രോ ഗോളി തടുത്തു. രണ്ടാം പകുതിയില്‍ കളി മാറി. ഗോകുലത്തിന്റെ സ്ഥാനത്തേക്കുയര്‍ന്ന ട്രോ 52 -ാം മിനിറ്റില്‍ കൃഷ്ണാനന്ദ സിംഗിലൂടെ സമനില ഗോള്‍ നേടി.
പ്രതിരോധ നിരയിലെ പിഴവുകളും ആശയക്കുഴപ്പവും ട്രോ എഫ്‌സി പലപ്പോഴും മുതലാക്കി. സമനിലയില്‍ കളി അവസാനിച്ചതിനാല്‍ പോയിന്റ് പട്ടികയില്‍ ട്രോ മൂന്നാം സ്ഥാനത്തും ഗോകുലം നാലാം സ്ഥാനത്തും തുടരും.
Story Highlights: gokulam kerala fc, Gokulam FC,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here