പ്രഭാത സവാരിക്കിടെ വിശ്വ ഹിന്ദു മഹാസഭ നേതാവ് വെടിയേറ്റ് മരിച്ചു
പ്രഭാത സവാരിക്കിടെ വിശ്വ ഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ഛൻ വെടിയേറ്റ് മരിച്ചു. തലയ്ക്കാണ് വെടിയേറ്റത്.
ലക്ക്നൗവിലെ ഹസ്രത് ഗഞ്ചിൽ പ്രഭാത സവാരിക്കിറങ്ങിയതാണ് രഞ്ജിത്ത് ബച്ഛൻ. ഈ സമയത്ത് ബൈക്കിലെത്തിയ അക്രമകാരികൾ രഞ്ജിത്തിന്റെ തലയ്ക്കുനേരെ തുടരെ തുടരെ വെടിയുതിർക്കുകയായിരുന്നു. സിഡിആർഐ കെട്ടിടത്തിന് സമീപമാണ് രഞ്ജിത്ത് ബച്ഛനെ വെടിവച്ചത്.
Read Also : ഷഹീൻ ബാഗ് വെടിവയ്പ്പ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story highlights- Shot dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here