കൊറോണ; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പേ വാർഡ് ഐസൊലേഷൻ വാർഡാക്കി മാറ്റി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ പേ വാർഡ് ഐസൊലേഷൻ വാർഡാക്കി മാറ്റി. ചികിത്സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡി സജിത്ത് ബാബു അറിയിച്ചു.
നിലവിൽ ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ തുടരാന്നാണ് തീരുമാനം. കൊറോണ വൈറസ് ബാധിതനായ മെഡിക്കൽ വിദ്യാർത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഏതെങ്കിലും തരത്തിലുള്ള ആവശ്യം വരുകയാണെങ്കിൽ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നും കളക്ടർ അറിയിച്ചു. ഇതിനായുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജില്ലയിൽ 80 പേർ നിരീക്ഷണത്തിൽ ഉണ്ട്. 5 പേരുടെ സാമ്പിൾ അയച്ചിട്ടുണ്ട്. ഒരാളുടെ മാത്രമണ് ഫലം വന്നത്. ഇനി നാല് പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്.
പരിശോധനാഫലം ലഭിക്കാൻ ഉള്ളതിലൊരാൾ വൈറസ് ബാധിതനായ മെഡിക്കൽ വിദ്യാർത്ഥിയുടെ സഹപാഠിയാണ്.
ഒരാൾ മാത്രമാണ് നിലവിൽ ഐസൊലേഷൻ വാർഡിലുള്ളത്. മറ്റെല്ലാവരും വീടുകളിൽ നീരീക്ഷണത്തിലാണ്. ജില്ലാ ആശുപത്രയിൽ 11 ബെഡുകൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. നമ്പർ-9946000493.
Story Highlights- Corona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here