Advertisement

കൊറോണ വൈറസ് ; ചൈനയില്‍ മരണസംഖ്യ ഉയരുന്നു

February 3, 2020
1 minute Read

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. ഇന്നലെ മാത്രം ചൈനയില്‍ 57 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ മരിച്ച 57 പേരും ചൈനയിലെ ഹുബൈയില്‍ നിന്നൊള്ളുവരാണ്. 17,205 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2,829 പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു.

ഫിലിപ്പൈന്‍സിലും ഇന്നലെ കോറോണ ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. ചൈനയ്ക്ക് പുറത്തു രോഗം ബാധിച്ച് ഉണ്ടായ ആദ്യ മരണം ആണിത്. ചൈനയ്ക്ക് പുറമെ 24 രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ഏറ്റവും അധികം ബാധിച്ച വുഹാന്‍ നഗരത്തില്‍ ആവശ്യത്തിന് മാസ്‌കുകളും പ്രതിരോധ സാമഗ്രികളും ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സംഭരിച്ച ടണ്‍ കണക്കിന് മെഡിക്കല്‍ സാമഗ്രികള്‍ ആശുപത്രികളിലെക്ക് എത്തിക്കുന്നതില്‍ റെഡ്‌ക്രോസിന് വീഴ്ച പറ്റിയെന്നാണ് ആരോപണം. ലഭ്യമായ തുണികള്‍ കൊണ്ട് ഡോക്ടര്‍മാര്‍ സ്വന്തമായി മാസ്‌ക് ഉണ്ടാക്കി ഉപയോഗിക്കുന്ന സാഹചര്യം ആണ് ഇപ്പോഴുള്ളത്. കൊറോണ ഭീതിയുള്ളതിനാല്‍ പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്യാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

 

Story Highlights- Corona virus, Death toll rises in China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top