ക്രൂഡ് ഓയിൽ പൈപ്പ്ലൈൻ പൊട്ടിത്തെറിച്ചു; അസമിലെ നദിയിൽ തീപിടുത്തം

ക്രൂഡ് ഓയിൽ പൈപ്പ്ലൈൻ പൊട്ടിത്തെറിച്ച് അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുർഹി ഡിഹിങ് നദിയിൽ തീപിടുത്തം. ശനിയാഴ്ചയുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് നദിയിൽ പടർന്നു പിടിച്ച തീ ഇപ്പോഴും തുടരുകയാണ്. സെൻട്രൽ ടാങ്ക് പമ്പിൽ ഉണ്ടായ സാങ്കേതിക തകരാറാണ് തീപിടിത്തതിന് കാരണമെന്ന് ഓയിൽ ഇന്ത്യ അധികൃതർ അറിയിച്ചു.
A river in #India has been on fire ? since the past 2 days after a pipeline damage led crude oil to leak into the water body. Incident from Naharkatia in Dibrugarh district, Assam.#environmental #environmentpic.twitter.com/0r7e64oNZx
— Annu Kaushik (@AnnuKaushik253) February 3, 2020
അതേസമയം, തീ നിയന്ത്രണവിധേയമാണെന്നും വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയെന്നും അധികൃതർ അറിയിച്ചു. അസംസ്‌കൃത എണ്ണ നദിയിലേക്ക് ഒഴുകിയതിനെത്തുടർന്ന് ആളുകൾ തീ കത്തിച്ചതായിരിക്കാം തീ പടരുന്നതിന് കാരണമായതെന്നാണ് അധികൃതരുടെ വാദം.
സംഭവത്തിൽ പരുക്കുകളോ അപകടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാലിത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകാമെന്ന ആശങ്കയുണ്ട്. ക്രൂഡ് ഓയിൽ വീണ്ടെടുക്കൽ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here