ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി കേരളം ആവിഷ്‌ക്കരിച്ച പദ്ധതി മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുക്കുന്നു

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിനായി കേരളം ആവിഷ്‌ക്കരിച്ച
പദ്ധതി മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുക്കുന്നു. കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ എന്ന പദ്ധതിയാണ് വിജയകരമായതിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുക്കുന്നത്. ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലുങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് കേരള മാതൃക നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള കര്‍മ പദ്ധതിയാണ് കേരളം ഒരുക്കിയത്. ഈ സംസ്ഥാനങ്ങളില്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് വിദഗ്ധ പരിശീലനം നല്‍കുന്നതിനായി എറണാകുളത്ത് ദ്വിദിന റീജിയണല്‍ ശില്‍പശാല സംഘടിപ്പിച്ചു.
2021 ഓടെ കേരളത്തെ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുമെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും തിരുവന്തപുരം ജില്ലയില്‍ തുടങ്ങിയ ഈ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ഈ ആക്ഷന്‍ നടപ്പാക്കുന്നതിനുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights- antibiotics , kerala action plan, Other states a undertaking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here