ടി പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കും: മുഖ്യമന്ത്രി

ടി പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കുന്നതിന് നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസിനിടെ എം വിന്‍സെന്റാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് നിയമസഭയില്‍ ഉന്നയിച്ചത്.
മാധ്യമപ്രവര്‍ത്തകരായ കടവില്‍ റഷീദിനും പി ജി സുരേഷ് കുമാറിനും എതിരെ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആണ് സര്‍ക്കാര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി തേടുന്നതിനിടെ എം വിന്‍സെന്റ് വിഷയം ഉന്നയിക്കുകയായിരുന്നു. ചോദ്യം ചോദിച്ചതിന്റെ പേരില്‍ കേസെടുക്കുന്ന നാടായി നമ്മുടെ നാട് മാറാന്‍ പാടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുന്‍ ഡിജിപി എന്ന ടി പി സെന്‍കുമാറിന്റെ സ്വാധീനമാകാം കേസ് എടുക്കാന്‍ കാരണം.
അസ്വഭാവികമായ രീതിയിലാണ് കേസ് എടുത്തിരിക്കുന്നതെന്നു രമേശ് ചെന്നിത്തല ആരോപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
Story Highlights: Cm Pinarayi Vijayan, T P Senkumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here