കൊറോണ വൈറസ്; സംസ്ഥാനത്ത് 2239 പേര്‍ നിരീക്ഷണത്തില്‍

രോഗബാധിത മേഖലകളില്‍ നിന്നെത്തിയ2239 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 84 പേര്‍ ആശുപത്രികളിലും, 2155 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. അതേസമയം, കൊറോണ രോഗബാധ വ്യാപനത്തെസംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവ ജാഗ്രതയ്ക്കായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച തൃശൂര്‍, ആലപ്പുഴ, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ പരസ്പരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുമാണ്. ഇവരുമായി അടുത്തിടപഴകിയ 82 പേരെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വുഹാനില്‍ നിന്നടക്കം എത്തിയ 2239 പേര്‍ വിവിധ ജില്ലകളിലാണ് ഉള്ളത് എന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കൊറോണ സ്ഥിരീകരിക്കരിക്കാനുള്ള സാധ്യത ആരോഗ്യ വകുപ്പ് മുന്‍കൂട്ടി കാണുന്നു.
ഇതിനെ തുടര്‍ന്നാണ് എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്താനുള്ള തീരുമാനം.
140 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍, 49 എണ്ണത്തിന്റെ ഫലം ലഭിച്ചു. 46 സാംപിളുകള്‍ നെഗറ്റീവും മൂന്ന് എണ്ണം പോസിറ്റീവും. കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്.രോഗ ബാധിത മേഖലയില്‍ നിന്ന് എത്തിയവരില്‍ അപൂര്‍വം ചിലര്‍ഇപ്പോഴും ഒളിച്ച് നടക്കുന്നതായും മന്ത്രി പറഞ്ഞു.
കൊറോണ ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ പോലും മരിക്കാതിരിക്കാനുള്ള ജാഗ്രതയാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന് ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാവണമെന്നും മന്ത്രിപറഞ്ഞു. നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസികസാമൂഹിക പിന്തുണ ഉറപ്പു വരുത്തുന്നതിനായി 178 കൗണ്‍സിലേഴ്‌സ് പ്രവര്‍ത്തനം തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ വിലയിരുത്തി.
Story Highlights: coronavirus, Corona virus infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here