കൊല്ലത്ത് പതിനാറുകാരിയെ പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു; പ്രതി പിടിയിൽ

കൊല്ലം കുളത്തൂപ്പുഴയിൽ പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. തെന്മല സ്വദേശിയായ 28 കാരൻ അരുണാണ് പിടിയിലായത്.
കുളത്തൂപ്പുഴ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടയിൽ റോഡിന് സമീപം സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാർ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയെയും യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് യുവാവിനൊപ്പം ചെന്നില്ലെങ്കിൽ തന്റെ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന കാര്യം വെളിപ്പെടുത്തുന്നത്.
പ്ലസ് വൺ വിദ്യാർത്ഥിനിയെ ഏറെകാലമായി ഇയാൾ പ്രണയം നടിച്ച് ശല്യപ്പെടുത്തുകയായിരുന്നു. ഒരാഴ്ച്ച മുൻപ് കുട്ടിയെ ഫോണിൽ വിളിച്ചാണ് അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഭീഷണിയെ തുടർന്ന് സ്‌കൂൾ പരിസരത്തുനിന്ന് കുട്ടിയെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഏറെക്കാലമായി പെൺകുട്ടിയെ ശല്യം ചെയ്യുന്നതായി മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ മാസങ്ങൾക്ക് മുമ്പേ പരാതി നൽകിയിരുന്നു. വിഷയത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തുകയും ചെയ്തു. തെന്മല സ്വദേശിയായ അരുണിനെതിരെ തെന്മല പോലീസ് സ്റ്റേഷനിൽ മൂന്നോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights- Rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here