ബജറ്റ് മികച്ചതെന്നും ജനങ്ങളത് അംഗീകരിച്ചുവെന്നും പ്രധാനമന്ത്രി

ബജറ്റ് മികച്ചതെന്നും ജനങ്ങളത് അംഗീകരിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് മോശമെന്ന് പ്രചരിപ്പിക്കാൻ പലതരം ശ്രമങ്ങൾ നടന്നു. ബജറ്റ് നല്ലതാണെന്ന് പിന്നീട് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും ഡൽഹിയിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ജെപി നഡ്ഡ ബിജെപി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ പാർലമെന്ററി പാർട്ടിയോഗമായിരുന്നു ഇന്ന് നടന്നത്.
ആദ്യഘട്ടത്തിൽ ബജറ്റിനെ വിമർശിച്ചവർ നിലവിലുള്ള സാമ്പത്തികാവസ്ഥ അനുസരിച്ച് ഏറ്റവും മികച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് സമ്മതിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
മാത്രമല്ല, അസമിലെ തീവ്രവാദ ഗ്രൂപ്പായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി സമാധാന കരാറിൽ ഒപ്പു വെക്കാനായത് ബിജെപി സർക്കാരിന്റെ ചരിത്ര വിജയങ്ങളിലൊന്നാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here