Advertisement

പന്തീരങ്കാവ് അറസ്റ്റ്; കേസന്വേഷണം സംസ്ഥാന പൊലീസിന് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

February 5, 2020
1 minute Read

പന്തീരങ്കാവിൽ രണ്ടു വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയ കേസിൽ നിലപാട് മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ. കേസന്വേഷണം സംസ്ഥാന പൊലീസിന് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ഇന്നലെ പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി തയാറായിരുന്നില്ല. കത്തയച്ചതിൽ സന്തോഷമുണ്ടെന്ന് താഹയുടെ കുടുംബവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

ഇന്നലെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുമ്പോൾ പ്രതിപക്ഷ ആവശ്യത്തോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. എന്നാൽ നിലപാട് തിരുത്തിയ അദ്ദേഹം, കേസ് തിരികെ നൽകണമെന്നാവശ്യപ്പെട്ട് അമിത്ഷാക്ക് കത്തയച്ചതായി നിയമസഭയെ അറിയിച്ചു.

എൻഐഎ നിയമത്തിലെ 7(ആ) വകുപ്പ് പ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ കേസന്വേഷണം സംസ്ഥാന പൊലീസിന് തിരികെ നൽകാം. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറാണ് ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയത്. മുഖ്യമന്ത്രിക്ക് വിവേകമുണ്ടായതിൽ സന്തോഷമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് താഹയുടെ കുടുംബവും പ്രതികരിച്ചു.

പാർട്ടിയുടെ ഭാഗമായ അലന്റേയും താഹയുടേയും കുടുംബത്തിന്റേയും പ്രാദേശിക പാർട്ടി നേതൃത്വത്തിന്റേയും സമ്മർദങ്ങളും തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടാണ് ഇനി ഇക്കാര്യത്തിൽ പ്രധാനം.

 

Story Highlights – UAPA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top