ഷഹീൻ ബാഗ് വെടിവയ്പ്പ് പ്രതിക്ക് ആംആദ്മി പാർട്ടിയുമായി ബന്ധം; വിവരം പുറത്തുവിട്ട ഡൽഹി ഡിസിപിക്ക് തെരഞ്ഞെടുപ്പ് ജോലികളിൽ നിന്ന് വിലക്ക്

ഷഹീൻ ബാഗ് വെടിവയ്പ്പ് കേസിലെ പ്രതിക്ക് ആംആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്ന് പുറത്ത് വിട്ട ഡൽഹി ഡിസിപിയെ തെരഞ്ഞെടുപ്പ് ജോലികളിൽ നിന്ന് വിലക്കി.
തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഡിസിപി രാജേഷ് ഡിയോയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. കമ്മീഷൻ ഇയാൾക്ക് കാരണം കാണാക്കൽ നോട്ടിസ് നൽകുകയും ചെയ്തിട്ടുണ്ട്. സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കുന്നതിന് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസിപിക്കെതിരായ നടപടി.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഷഹീൻ ബാഗിൽ വെടിവെപ് ഉണ്ടായത്. കപിൽ ഗുജാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് ബാരിക്കേഡുകൾക്ക് സമീപത്ത് നിന്ന് ജയ് ശ്രീറാം എന്ന് വിളിച്ചുകൊണ്ടായിരുന്നു യുവാവ് വെടി ഉതിർത്തത്. 2019 ജനവരി ഫെബ്രുവരി മാസങ്ങളിൽ താനും പിതാവും ആം ആദ്മിയിൽ ചേർന്നു എന്ന് കപിൽ സമ്മതിച്ചുവെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. യുവാവ് ആം ആദ്മിയിൽ ചേർന്നുവെന്നത് തെളിയിക്കുന്ന ചിത്രങ്ങൾ പ്രാഥമിക അന്വേഷണത്തിൽ ഇയാളുടെ ഫോണിൽ നിന്ന് കിട്ടിയതായി രാജേഷ് ഡിയോ അറിയിച്ചിരുന്നു.
Story highlights – Delhi DCP,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here