Advertisement

എടവണ്ണ ഭൂമി ക്രമക്കേട്; പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐഎം മാർച്ച്

February 6, 2020
1 minute Read
cpim flag

മലപ്പുറം എടവണ്ണ ഗ്രാമപഞ്ചായത്തിൽ ഭൂമി തരം മാറ്റിയതിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐഎം മാർച്ച്. ഭൂമി തരം മാറ്റാൻ അപേക്ഷ നൽകാത്ത ഭൂമിയടക്കം തരം മാറ്റി നൽകിയ ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കം 24 ഇന്നലെ പുറത്ത് വിട്ടിരുന്നു.

ഭൂമി തരം മാറ്റി ലഭിക്കുന്നതിന് നൽകിയ അപേക്ഷകൻ ആവശ്യപ്പെട്ടതിലും അധികം ഭൂമി തരം മാറ്റി നൽകി ക്രമക്കേട് നടത്തിയ സംഭവത്തിലാണ് എടവണ്ണ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവണ്ണ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പഞ്ചായത്ത് കവാടത്തിൽ വെച്ച് മാർച്ച് പൊലീസ് തടഞ്ഞു.

2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ട പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ടവർക്ക് ഭൂമി തരം മാറ്റി നൽകാൻ സർക്കാർ അവസരം നൽകിയിരുന്നു. ഇതിന്റെ മറപിടിച്ച്, എടവണ്ണ ഗ്രാമ പഞ്ചായത്തിൽ വ്യപാക ക്രമക്കേട് നടത്തിയ സംഭവമാണ് 24 പുറത്ത് വിട്ടത്. ഉദ്യോഗസ്ഥർ നടത്തിയ ക്രമക്കേടിലൂടെ ആനുകൂല്യം ലഭിച്ചത്, ഏറനാട് എംഎൽഎ പികെ ബഷീറും സഹോദരങ്ങളും ഉൾപ്പടെ 109 അപേക്ഷകർക്കാണ്.

Story Highlights- Land Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top