ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയിലെ തിരുവാഭരണം സര്‍ക്കാരിന് ഏറ്റെടുത്തുകൂടെയെന്ന സുപ്രിംകോടതിയുടെ ചോദ്യത്തോടാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം. തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ല.
സര്‍ക്കാരിന്റെ സുരക്ഷയിലാണ് പന്തളം കൊട്ടാരത്തില്‍ തിരുവാഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കൂടുതല്‍ സുരക്ഷ ആവശ്യമാണെന്ന് സുപ്രിംകോടതി പറഞ്ഞാല്‍ അത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ശബരിമല തിരുവാഭരണം വ്യക്തിപരമായ സ്വത്തല്ലെന്നും അയ്യപ്പന്റേതെന്നും ഇന്നലെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
2006 ജൂണില്‍ നടത്തിയ ദേവപ്രശ്‌നം തങ്ങളുടെ സമ്മതമില്ലാതെ നടത്തിയതാണെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പന്തളം രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം.
Story Highlights: Kadakampalli surendran, sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here